Map Graph

കടവല്ലൂർ ഗ്രാമപഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്തു കിടക്കുന്ന ഒരു സ്ഥലമാണ് കടവല്ലൂർ. പ്രശസ്തമായ കടവല്ലൂർ അന്യോന്യം അരങ്ങേറുന്നത് ഇവിടെയുള്ള ശ്രീരാമസ്വാമിക്ഷേത്രത്തിലാണ്. കുന്നംകുളത്തുനിന്നും കോഴിക്കോട്ടേക്കുള്ള വഴിയിൽ പത്തു കിലോമീറ്റർ ദൂരത്താണ് കടവല്ലൂർ സ്ഥിതി ചെയ്യുന്നത്. കടവല്ലൂർ പഞ്ചായത്തിന്റെ ആസ്ഥാനം അക്കിക്കാവാണ്. കടവല്ലൂരിലെ എറ്റവും തിരക്കേറിയ ഒരു സ്ഥലമാണ് ‍പെരുമ്പിലാവ്. ‍പെരുമ്പിലാവിൽ നിന്നുമാണു പട്ടാമ്പി-ഒറ്റപ്പാലം-‍പാലക്കാട് ഭാഗത്തേക്കും കോഴിക്കോട്-കണ്ണൂർ-കാസർഗോഡ് ഭാഗത്തേക്കും വഴികൾ തിരിഞ്ഞു പോകുന്നത്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg